JANAM TV - Your Window to the World As It Is - News

Wednesday, April 8, 2015


Janam TV Launch, 19 April 2015
Inauguration of the distribution of Entry pass.


Rear Admiral RB Pandit AVSM, VSM  Chief of Staff, Southern Naval Command, receives the First Entry Pass from Major Ravi, reputed Film Director and President, Janam TV Coordination Committee.
Brig. Indrapal, Chiffon Engineer, Naval Base, P. Viswaroopan, MD, Janam TV and SJR Kumar, General Convener, Janam TV Coordination Committee were also present on the occasion.

Wednesday, March 25, 2015

ജനം ടി.വി ജനങ്ങളിലേക്ക്
സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം കൊച്ചിയില്‍ നടന്നു


ജനം ടി വി കോർഡിനേഷൻ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ ശ്രീ മേജർ രവി നിർവഹിക്കുന്നു.

കൊച്ചി മാർച്ച് 25, 2015: ജനം ടി വി ഉദ്ഘാടനത്തോടനുബന്ധിച്ച് രൂപീകരിച്ച സംഘാടക സമിതി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.ജനം ടി വി എറണാകുളം റീജിയണല്‍ ബ്യൂറോ ഓഫീസില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍, ജനം ടി വി മാനേജിംഗ് ഡയറക്ടര്‍ പി വിശ്വരൂപന്‍, ഡയറക്ടര്‍ ബി എസ്   ജയചന്ദ്രന്‍, ആര്‍ എസ് എസ് ജില്ലാ കാര്യവാഹ്  രാജേഷ്‌ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ഏപ്രില്‍ 19 നാണ് ചാനല്‍ സംപ്രേക്ഷണം ആരംഭിക്കുന്നത്.

Tuesday, March 17, 2015

ജനം ടി.വി ജനങ്ങളിലേക്ക്
സ്വാഗതസംഘ രൂപീകരണം കൊച്ചിയില്‍ നടന്നു

കൊച്ചി, മാർച്ച് 10, 2015. ജനം ടി.വിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായുള്ള സ്വാഗതസംഘ രൂപികരണം കൊച്ചിയില്‍ നടന്നു. കൊച്ചി ബിടിഎച്ച് ഹാളില്‍ നടന്ന ചടങ്ങില്‍ ബാലഗോകുലം മാര്‍ഗദര്‍ശി എം.എ കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഏപ്രില്‍ 19 ന് ഉദ്ഘാടനം ചെയ്യുന്ന ജനം ടി വിയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജനം ടി.വി മാനേജിംഗ് ഡയറക്ടര്‍ പി.വിശ്വരൂപന്‍ അദ്ധ്യക്ഷനായിരുന്നു. 250പേര്‍ അടങ്ങുന്ന സ്വാഗത സംഘമാണ് രൂപികരിച്ചിരിക്കുന്നത്. സിനിമാ സംവിധായകന്‍ മേജര്‍ രവിയാണ് സ്വാഗത സംഘത്തിന്‍റെ പ്രസിഡന്റ്‌. ജനം ടി വിക്കു വേണ്ടി താന്‍ എല്ലാ സേവനവും വാഗ്ദാനം ചെയ്യുന്നതായി മേജര്‍ രവി പറഞ്ഞു. ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ചു. ജനം ടി.വി ഡയറക്ടര്‍ എം.പി മുരളി സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എസ്.ജെ ആര്‍ കുമാര്‍ നന്ദിയും പറഞ്ഞു. നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലാണ് ജനം ടി വിയുടെ ഉദ്ഘാടനം നടക്കുക.